കിൻഫ്ര പാർക്കിലെ തീപിടുത്തം; ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തൽ
അഗ്നി ശമന സേനാ ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ തിരുവനന്തപുരം കിൻഫ്ര പാർക്കിലുണ്ടായ തീപിടുത്തത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തൽ. തീപ്പിടിത്തമുണ്ടായ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനെതിരെ അന്വേഷണം നടത്തുന്നതിനിടെ നടന്ന തീപിടുത്തവും ദുരൂഹമായി തുടരുകയാണ്.തീപിടിക്കാൻ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നുംകെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതില്‍ അധികവും കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. അഗ്നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ […]
