ആരാ തൊടങ്ങി വെച്ചേ ഇങ്ങളല്ലേ;മരക്കാർ ഡിലീറ്റഡ് സീൻ മേക്കിങ് വീഡിയോ
‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിലെ ഡിലീറ്റഡ് രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. സാമൂതിരിയുടെ സദസ്സിലെത്തുന്ന മരക്കാരും പട്ടുമരക്കാരും മാമുക്കോയ അവതരിപ്പിച്ച അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്ന രംഗമാണിത്.ഒടിടി റിലീസില്‍ മറ്റു ഭാഷാപതിപ്പുകളില്‍ ഇത്തരമൊരു രംഗം കണ്ടതായി പ്രേക്ഷകരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മോഹന്‍ലാല്‍, സിദ്ദിഖ്, നന്ദു, മാമൂക്കോയ എന്നിവര്‍ അഭിനയിച്ച രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.ഡിസംബര്‍ 2ന് തിയേറ്ററില്‍ എത്തിയ മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ […]
