Entertainment News

ആരാ തൊടങ്ങി വെച്ചേ ഇങ്ങളല്ലേ;മരക്കാർ ഡിലീറ്റഡ് സീൻ മേക്കിങ് വീഡിയോ

‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിലെ ഡിലീറ്റഡ് രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. സാമൂതിരിയുടെ സദസ്സിലെത്തുന്ന മരക്കാരും പട്ടുമരക്കാരും മാമുക്കോയ അവതരിപ്പിച്ച അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്ന രംഗമാണിത്.ഒടിടി റിലീസില്‍ മറ്റു ഭാഷാപതിപ്പുകളില്‍ ഇത്തരമൊരു രംഗം കണ്ടതായി പ്രേക്ഷകരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മോഹന്‍ലാല്‍, സിദ്ദിഖ്, നന്ദു, മാമൂക്കോയ എന്നിവര്‍ അഭിനയിച്ച രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.ഡിസംബര്‍ 2ന് തിയേറ്ററില്‍ എത്തിയ മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 2021 ഒക്ടോബറില്‍ നടന്ന 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!