കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ട്, ചുറ്റികകൊണ്ട് തലയ്ക്കടിച്ചു,പ്രതികളില്‍ ഒരാള്‍ പൂജാരി
തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ഇരട്ടകൊലപാതക കേസ് പ്രതി മണിച്ചന്റെ കൊലപാതകം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്ന് പോലീസിന്റെ കണ്ടെത്തല്‍. മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യമുണ്ടെന്നും പോലീസ് പറയുന്നു. നിലവില്‍ പൂജാരി ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.അരുവിക്കര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. സംഘര്‍ഷമുണ്ടാകുമെന്ന് പ്രതികള്‍ നേരത്തെ തന്നെ മുന്‍കൂട്ടി കണ്ടിരുന്നു. ദീപക് വിളിച്ചത് അനുസരിച്ചാണ് അരുണ്‍ വഴയിലയിലെ ലോഡ്ജിലേക്ക് ഒപ്പം പോയത്.ഇന്നലെ രാത്രിയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ […]
