Trending

ജീവിത വ്യവഹാരങ്ങളിൽ അച്ചടക്കം ശീലിക്കുക – കാന്തപുരം

ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി

കാരന്തൂർ: വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും സൂക്ഷ്മതയും അച്ചടക്കവും ശീലമാക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ജാഗ്രതയാണ് വിദ്യാർഥികളുടെയും പ്രബോധകരുടെയും സ്വഭാവ മഹിമ നിശ്ചയിക്കുന്നത്. അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജനങ്ങൾക്ക് ഉപകാരമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കാന്തപുരം ഉസ്താദ് കൂട്ടിച്ചേർത്തു.

ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജസീൽ കാമിൽ സഖാഫി സംസാരിച്ചു. അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു.

‘അദബിക് ഇൻഹെറിറ്റൻസ്’ പ്രമേയമാകുന്ന ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. നാലു കാറ്റഗറികളിലായി 143 മത്സരങ്ങളിൽ 1200 ഓളം പ്രതിഭകളാണ് ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!