Kerala News

പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞ ശേഷം എന്ത് ചര്‍ച്ച നടത്താനാണ്;മാണി സി.കാപ്പന്‍

  • 10th February 2021
  • 0 Comments

പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞ ശേഷം എന്ത് ചര്‍ച്ച നടത്താനാണെന്ന് മാണി സി.കാപ്പന്‍. സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു . മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ […]

Kerala News

കാപ്പന്‍ മുന്നണി വിടില്ല; പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും ഇല്ലെന്ന് ഇ. പി ജയരാജന്‍

  • 28th January 2021
  • 0 Comments

പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ മുന്നണി വിടില്ലെന്നും മന്ത്രി ഇ. പി ജയരാജന്‍. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാലാ സീറ്റ് സംബന്ധിച്ച് ഉറച്ച നിലപാടുമായാണ് എന്‍.സി.പി രംഗത്തെത്തിയിരിക്കുന്നത്. പാലാ സീറ്റ് ഒരു തരത്തിലും വിട്ടു നല്‍കില്ലെന്നാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ മാണി സി. കാപ്പന്‍ പറഞ്ഞത്. അതേസമയം, കാപ്പൻ്റെയടക്കം പരസ്യ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് എൻസിപി നിലപാട്. ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ […]

Kerala News

പാലാ കിട്ടിയില്ലെങ്കിൽ മുന്നണി മാറ്റം; മാണി.സി.കാപ്പനും സംഘവും മുംബൈയിലേക്ക്

  • 23rd January 2021
  • 0 Comments

പാലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കവേ മാണി.സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗം ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ചര്‍ച്ച നടത്തുന്നതിനായി മുംബൈയ്ക്ക് തിരിക്കുന്നു.പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന നിലപാടിലാണ് മാണി.സി.കാപ്പന്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍.കാപ്പന്‍ വിഭാഗം എ.കെ.ശശീന്ദ്രനെതിരെ ശരത് പവാറിന് പരാതി നല്‍കി. തിരുവനന്തപുരത്ത് യോഗം വിളിച്ചതിന് മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പാലായിൽ ജോസ് കെ മാണിയെ തന്ന മത്സരിപ്പിക്കാനുള്ള തീരുമാനവുമായി സിപിഎമ്മും ഇടത് മുന്നണിയും […]

National News

സിറ്റിങ് സീറ്റ് വിട്ടുനൽകി ഇടതുമുന്നണിയിൽ തുടരേണ്ട;ശരത് പവാർ

  • 7th January 2021
  • 0 Comments

സിറ്റിങ് സീറ്റ് വിട്ടുനൽകി ഇടതുമുന്നണിയിൽ തുടരേണ്ടതില്ലെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. പല അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസത്ത് തന്നെ പവാർ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച ചെയ്യും. പവാറിന്‍റെ തീരുമാനം സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററാണ് മാധ്യമങ്ങളെ അറിയിച്ചത്. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. കൂടിക്കാഴ്ചയിൽ പീതാംബരൻ മാസ്റ്റർ, […]

Kerala News

പാലാ സീറ്റിന്റെ കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല;പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിനുള്ളത്.ജോസ് കെ മാണി

  • 4th January 2021
  • 0 Comments

പാലാ സീറ്റിന്റെ കാര്യം ഇതുവരെ ഇടതുമുന്നണിയിലോ കേരളാ കോൺഗ്രസിലോ ചർച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി. നിയമസഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങളുണ്ട്. ചർച്ച വരട്ടെ. ആ സമയം പാർട്ടി നിലപാട് മുന്നണിയെ അറിയിക്കും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിനുള്ളത്.യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാല സീറ്റ് വിട്ടു നൽകില്ലെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ രംഗത്തെത്തിയിട്ടുണ്ട്. പാലാ സീറ്റിനെ ചൊല്ലിതുടങ്ങിയ നീക്കങ്ങൾ കോൺഗ്രസ്-എൻസിപി ദേശീയ-സംസ്ഥാന നേതാക്കൾ കൂടി പങ്കെടുത്ത് അന്തിമഘട്ടത്തിലാണ്.

Kerala News

മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ല; യുഡിഎഫിലെ ഒരു നേതാവുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ല; മാണി സി കാപ്പൻ

  • 2nd January 2021
  • 0 Comments

മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പാല എംഎൽഎ മാണി സി കാപ്പൻ. ‘വഴിയേ പോകുന്നവർക്ക് സീറ്റ് ചോദിക്കാൻ എന്താണ് കാര്യം. തോറ്റ് നിൽക്കുന്ന സീറ്റ് അവർ എങ്ങിനെ ചോദിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. എൽഡിഎഫിൽ എൻസിപിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാല ഞാൻ ജയിച്ച […]

Kerala News

മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് വാര്‍ത്തകള്‍; നിഷേധിച്ച് പീതാംബരന്‍ മാസ്റ്റര്‍

  • 2nd January 2021
  • 0 Comments

ഇടത് മുന്നണിയില്‍ നിന്നും എന്‍സിപിയിലെ മാണി സി കാപ്പനും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും പുറത്ത് പോവുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് പാല സീറ്റ് വിട്ട് കൊടുക്കേണ്ടി വരുമെന്ന സാഹചര്യം നിലനില്‍ക്കെ അത് മുന്നില്‍ കണ്ടാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ശശിന്ദ്രന്‍ പക്ഷത്ത് നിന്നും അനുകൂല നിലപാടുകളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. ദേശീയ നേതൃത്വത്തെ കൊണ്ട് […]

Kerala News

മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുമെന്ന് പിജെ ജോസഫ്

  • 29th December 2020
  • 0 Comments

നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ്. എന്‍സിപിയായി തന്നെ മത്സരിക്കും. പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴ നഗരസഭ ഭരണം തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി സി […]

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് മുന്നണിയുടെ വിജയമാണ്, അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല;മാണി സി കാപ്പൻ

  • 17th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് മുന്നണിയുടെ വിജയമാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല . അങ്ങനെ ആര്‍ക്കും അവകാശപ്പെടാനാകില്ലെന്നും എൻസിപി നേതൃത്വം വ്യക്തമാക്കി. അസംബ്ലി തെരഞ്ഞെടുപ്പിൽ കിട്ടിയ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ ഉണ്ടാക്കാനായിട്ടില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. പാലാ വിട്ട് ഒരു കളിക്കും ഇല്ല. ഏത് സാഹചര്യത്തിലും പാലാ വിട്ടു കൊടുക്കുന്ന പ്രശ്നം എൻസിപിക്ക് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവും മാണി സി കാപ്പന്‍റെ ഭാഗത്ത് നിന്ന് […]

Kerala News

പാലാ സീറ്റിൽ തർക്കം ഉണ്ടാകില്ലെന്ന് മാണി. സി. കാപ്പൻ

  • 23rd October 2020
  • 0 Comments

പാലാ സീറ്റിൽ തർക്കം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ എംഎൽഎ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമായതിന് പിന്നാലെയാണ് മാണി. സി. കാപ്പന്റെ പ്രതികരണം.സീറ്റുകൾ സംബന്ധിച്ച് മുഖ്യമന്ത്രി പീതാംബരൻ മാസ്റ്ററുമായി സംസാരിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യും. ഇടതു മുന്നണിയിൽ വിശ്വാസമെന്നും മാണി. സി. കാപ്പൻ പറഞ്ഞു. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ നേരത്തേ രംഗത്തെത്തിയതാണ്. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാണെങ്കിൽ തന്നെ സംബന്ധിച്ച് […]

error: Protected Content !!