Entertainment News

മമ്മൂട്ടി നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ചിത്രീകരണം തുടങ്ങി

  • 7th November 2021
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് നാടാണ് സിനിമയുടെ പശ്ചാത്തലം.സിനിമയുടെ ചിത്രീകരണം പളനിയിൽ തുടങ്ങി.ലിജോ മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയുമാണ് സിനിമ നിർമിക്കുന്നത്. . ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു സിനിമകളുടെ […]

Entertainment

ഗാനഗന്ധർവ്വൻ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിവന്നിരിക്കുകയാണ്. മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തത്. രമേശ് പിഷാരടി ഒരുക്കിയ ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ഗൗരവകരമായ ഒരു കഥയാണ് പറയുന്നത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

error: Protected Content !!