കോഴിക്കോട് നിന്ന് കാണാതായ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തിരുന്നുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ […]
