മമതക്ക് തിരിച്ചടി; അടുത്ത അനുയായിയും എംപിയുമായ കക്കോലി ദസ്തിദാര്‍ പാര്‍ട്ടിവിട്ടു; ബിജെപിയിലേക്കെന്ന് സൂചന
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സംഘടനാ പദവികളില്‍നിന്നും രാജിവെച്ച് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയും എംപിയുമായ കക്കോലി ഘോഷ് ദസ്തിദാര്‍. ബാരാസത് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായിട്ടുള്ള കക്കോലി ഘോഷ് കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ഭരണനിര്‍വ്വഹണ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് തൃണമൂലിലെ എല്ലാ പദവികളും ഒഴിയുന്നു എന്ന് അറിയിച്ചത്. ഇതോടെ കക്കോലി ഘോഷ് ദസ്തിദാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഓള്‍ ഇന്ത്യ […]

