Kerala News

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു. ചെറുകിട വ്യവസായ […]

Kerala News

മലപ്പുറം ജില്ല നാളെ പൂർണമായി അടച്ചിടും

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. നിയന്ത്രണങ്ങളുടെ ഭാ​ഗമായി മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും. നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. മലപ്പുറത്ത് ഇന്നലെ 3499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചായി രോ​ഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തിൽ മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പിടുത്തിയിട്ടുണ്ട്.

Kerala News

മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

  • 31st December 2020
  • 0 Comments

മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെയാണ് ടി വിജിത്ത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആദ്യം ചേളാരി സ്വകാര്യശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. വീട്ടുകാരാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ അധികാരമേറ്റപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു വിജിത്ത്. തേഞ്ഞിപ്പലം ആലുങ്ങല്‍ […]

Kerala News

വേള്‍ഡ് അക്കാഡമി ഓഫ് സയന്‍സ് പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞന്; അവാര്‍ഡ് നേടിയത് പെരിന്തല്‍മണ്ണ സ്വദേശി

  • 30th December 2020
  • 0 Comments

വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞന്. 2020 മുതല്‍ ആരംഭിച്ച യുവ ശാസ്ത്ര പുരസ്‌കാരമാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പ്രൊഫ.പരമേശ്വരന്‍ അജിത്തിന് ലഭിച്ചിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്ത്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഫിസിക്സ്, കെമിസ്ട്രി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. ആസ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല. ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് […]

മലപ്പുറത്ത് ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

  • 11th November 2020
  • 0 Comments

മലപ്പുറം പോത്തുകല്ലില്‍ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. രഹ്‌നയുടെ ഭര്‍ത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബ്ബര്‍ മരത്തില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടിമുട്ടിയിലെ വീടിന് പിന്നില്‍ ഉള്ള റബ്ബര്‍ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. ഭാര്യ രഹ്നയും മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുന്‍ എന്നിവരേയും ഞായറാഴ്ച ജീവനൊടുക്കിയ നിലയില്‍ […]

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും മരിച്ച നിലയില്‍

മലപ്പുറത്ത് അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്ലിലാണ് സംഭവം. നെട്ടിക്കുളം സ്വദേശി രഹ്ന, മക്കളായ ആദിത്യന്‍ (12), അര്‍ജുന്‍ (10), അനന്ദു (7) എന്നിവരാണ് മരിച്ചത്. നാല് പേരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. രഹ്നയേയും മക്കളേയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി നാല് […]

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

  • 2nd November 2020
  • 0 Comments

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിളക്കം. കവളപ്പാറ ഉരുള്‍പൊട്ടലില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ലെ ‘യൂണിയന്‍ ഹോം മിനിസ്‌റ്റേഴ്‌സ് സ്‌പെഷ്യല്‍ ഓപറേഷന്‍ മെഡല്‍’ ആണ് ലഭിച്ചിരിക്കുന്നത്. അടുത്ത നവംബറോട് കൂടെയാവും പുരസ്‌കാരങ്ങള്‍ കൈപ്പറ്റുക. 2019 ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ട ജില്ലയാണ് മലപ്പുറം. ഒട്ടേറെ കൃഷിയിടങ്ങളും കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും കനത്ത ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. 59 പേരെയാണ് കാണാതായത്. കേന്ദ്ര സേനയടക്കം 19 ദിവസം […]

Kerala News

മലപ്പുറത്ത് 300 കിലോ കഞ്ചാവ് പിടികൂടി

  • 24th September 2020
  • 0 Comments

മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്കൂളിന് സമീപത്ത് നിന്നും പോലീസ് പ്രതികളെ പിടികൂടുന്നത് അരീക്കോട് സ്വ`ദേശി ഷാഹുൽ ഹമീദ്, മഞ്ചേരി സ്വദേശി അക്ബർ അലി,കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂർ സ്വദേശി. മുഹമ്മദ് ഇർഷാദ് എന്നീ അഞ്ചു പേരാണ് കഞ്ചാവുമായി പിടിയിലായത് ഉള്ളി നിറച്ച മിനിവാനിൽ ഒളിപ്പിച്ചനിലയിൽ 8 […]

Kerala News

രാജ്യാന്തര പഞ്ചദിന അറബി ഭാഷാ ട്രൈനിംഗ് ക്യാമ്പിന് തുടക്കമായി ധൈഷണിക പ്രഭാവത്തിന് അറബിഭാഷ ഉപയുക്തമാക്കണം: മുനവ്വറലി ശിഹാബ് തങ്ങൾ

  • 24th September 2020
  • 0 Comments

മലപ്പുറം: വിശ്വ മാനവികതയെ സാംസ്കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി ശക്തിപ്പെടുത്തുകയും ചെയ്ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അറബി ഭാഷയുടെ വ്യാപനത്തിനും പ്രചരണത്തിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ അൽ തനാൽ അൽ അറബിയുടെ ഇന്ത്യൻ ചാപ്റ്ററും കെ .ടി.എം കോളേജ് കരുവാരകുണ്ടും സംയുക്തമായി നടത്തുന്ന പഞ്ചദിന ഭാഷാ ട്രൈനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മധ്യ നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശാസ്ത്രീയ […]

News

മലപ്പുറം ജില്ലാ കളക്ടർ ഉൾപ്പടെ 21 പേർക്ക് കോവിഡ്

മലപ്പുറം : ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ്. പെരിന്തൽമണ്ണ സബ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. ജില്ലാ കളക്ടർ നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് അറിയിച്ചിരുന്നു. നിലവിൽ കളക്ടർമാർ ഉൾപ്പടെ 21 ഉദ്യോഗസ്ഥർക്കും കോവിഡ്സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖർ കരിപ്പൂർ സന്ദർശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ട്. വിമാനാപകടത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് കോവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്.

error: Protected Content !!