മഡോണയുടെ ‘മെറ്റീരിയല്‍ ഗേൾ’ ആൽബത്തിലെ വസ്ത്രം ലേലത്തിന്;75 ലക്ഷം രൂപയുണ്ടോ?; ലേലത്തില്‍ പിടിക്കാം
പോപ്പ് ഗായിക മഡോണയുടെ പ്രശസ്തമായ ‘മെറ്റീരിയല്‍ ഗേൾ’ ആൽബത്തിലെ വസ്ത്രം ലേലത്തിന്. കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍ സെന്ററിലാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. 75 ലക്ഷം മുതല്‍ 1.5 കോടിയോളം വരെയാണ് ലേലതുക പ്രതീക്ഷിക്കുന്നത്.ആൽബത്തിൽ മഡോണ ധരിച്ച പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ലേലത്തിന് വയ്ക്കുന്നത്. മെര്‍ലിന്‍ മണ്‍റോ സ്‌റ്റെലിലുള്ള ഗൗണാണ് ഇത്. അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിന് വേണ്ടി ഒരുക്കിയതായിരുന്നു ഈ വസ്ത്രം. മഡോണയ്ക്ക് വേണ്ടി ആല്‍ബത്തിന്റെ നിര്‍മാതാക്കള്‍ ഇത് വാടകയ്‌ക്കെടുത്തു. 1953 ല്‍ […]
