Kerala News

മധു വധക്കേസ്; പ്രതിഭാഗവും മധുവിന്റെ കുടുംബവും മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

  • 7th April 2023
  • 0 Comments

മധു വധക്കേസ് വിധിക്കെതിരെ മധു വിന്റെ കുടുംബവും പ്രതിഭാഗവും മേൽക്കോടതിയെ സമീപിച്ച് അപ്പീൽ നൽകാനൊരുങ്ങുന്നു. എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരു കൂട്ടരും അറിയിച്ചു. . വിധി പറഞ്ഞ സമയത്ത് കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ 302 വകുപ്പ് (കൊലക്കുറ്റം) അനുസരിച്ചുളള ശിക്ഷ ഒഴിവാക്കിയിരുന്നു.വിധി വന്നതിന് ശേഷം വിധിയിൽ തൃപ്തരല്ലെന്ന് മധുവിന്റെ കുടുംബം അറിയിച്ചിരുന്നു. അതെ സമയം, മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പല വകുപ്പുകള്‍ പ്രകാരം തങ്ങളെ ശിക്ഷിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇത് ഹൈക്കോടതിയില്‍ ചോദ്യം […]

Kerala News

അട്ടപ്പാടി മധു വധക്കേസ്: വിധി പ്രഖ്യാപനം ഏപ്രിൽ നാലിന്

  • 30th March 2023
  • 0 Comments

അട്ടപ്പാടി മധു വധക്കേസിൽ വിധി പ്രഖ്യാപനം ഏപ്രിൽ നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വർഗ കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. വിചാരണ തുടങ്ങിയതു മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ […]

Kerala News

അട്ടപ്പാടി മധു കേസ്; ഈ മാസം മുപ്പതിന് വിധി

  • 18th March 2023
  • 0 Comments

അട്ടപ്പാടി മധു കൊലക്കേസിൽ വിധി ഈ മാസം 30ന്. അന്തിമ വാദം പൂതിയായതിനെ തുടർന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയൽ 30 ലേക്ക് ആക്കിയത്. വെള്ളിയാഴ്ചയാണ് കേസിന്റെ അന്തിമ വാദം പൂർത്തിയായത്. 2018 ഫെബ്രുവരി 22നാണ് ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ തല്ലി കൊല്ലുന്നത്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. […]

Kerala

മധു കൊലക്കേസ്; കോടതിയോട് ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി, മൊഴി മാറ്റിയത് പ്രതികളെ പേടിച്ചിട്ടെന്ന്

  • 20th October 2022
  • 0 Comments

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ വീണ്ടും അസാധാരണ സംഭവം. കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി. പൊലീസിന് നൽകിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയില്‍ സമ്മതിച്ചു. താന്‍ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കേസിൽ പത്തൊമ്പതാം സാക്ഷിയാണ് കാക്കി. കോടതിയിൽ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു എന്ന് കക്കി കൂട്ടിച്ചേര്‍ത്തു. കേസിൽ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളായ കാളി മൂപ്പൻ, […]

Kerala News

‘കേന്ദ്ര സഹായം വേണം’അമിത് ഷായെ കാണാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

  • 3rd September 2022
  • 0 Comments

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഇതിനായി ഇരുവരും തിരുവനന്തപുരത്തെത്തി. വാളയാര്‍ കുട്ടികളുടെ ദുരൂഹമരണം കേരളത്തിന് പുറത്തുള്ള സിബിഐ ടീം അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷിച്ച സിബിഐ സംഘം സത്യം തേയ്ച്ചുമാച്ച് കളയാനാണ് ശ്രമിച്ചത്. തങ്ങള്‍ക്ക് മാത്രമായി അഭിഭാഷകനെ വേണം. ഇക്കാര്യങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസില്‍ കോടതി വിചാരണ നടക്കുകയാണ്. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതും, […]

Kerala News

മധുകൊലക്കേസ്;പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • 24th August 2022
  • 0 Comments

അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി.തിങ്കളാഴ്ച വരെയാണ് ജാമ്യം റദ്ദാക്കിയ നടപടി കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ജാമ്യം റദ്ദാക്കിയതിനെതിരെ കേസിലെ രണ്ടും അഞ്ചും പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.കേസിലെ പ്രതികളായ രണ്ടു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് ഹ‍ർജി പരിഗണിക്കവേ, പ്രതിഭാഗം വാദിച്ചു.സാക്ഷികളെ സ്വാധീനിച്ചു എന്നതിന് പ്രോസിക്യൂഷനും പൊലീസിനും തെളിവ് ഹാജരാക്കാൻ ആയിട്ടില്ല. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല.തങ്ങൾ സ്വാധീനിച്ചു […]

Kerala News

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

  • 20th August 2022
  • 0 Comments

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി.കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയുടെ വിധി. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 12 പ്രതികളുടെ ജാമ്യമാണ് കോടതി റദ്ധാക്കിയത്.അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.

Kerala News

അട്ടപ്പാടി മധു കേസില്‍ കൂറുമാറ്റം തുടരുന്നു; ഇതുവരെ കൂറുമാറിയത് 12 പേര്‍, മൊഴിയിലുറച്ച് 23ാം സാക്ഷി

  • 4th August 2022
  • 0 Comments

അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറ്റം തുടരുന്നു. 22-ാം സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്. അതേസമയം 23-ാം സാക്ഷി ഗോകുല്‍ കൂറുമാറാതെ മൊഴിയില്‍ ഉറച്ച് നിന്നു. സാക്ഷികളില്‍ കൂറുമാറാതെ നിലക്കൊള്ളുന്ന രണ്ടാമത്തെയാളാണ് ഗോകുല്‍. 13-ാം സാക്ഷി സുരേഷ് ,23-ാം സാക്ഷി ഗോകുല്‍ എന്നിവരാണ് പ്രോസിക്യൂഷനു നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. 22-ാം സാക്ഷി മുരുകന്‍ ഇന്നലെ കോടതിയില്‍ ഹാജരാകാത്തത് കാരണം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. […]

Kerala News

അട്ടപ്പാടി മധു കേസ്;പിന്മാറാന്‍ കുടുംബത്തിന് ഭീഷണി; മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

  • 31st July 2022
  • 0 Comments

അട്ടപ്പാടി മധു കൊലക്കേസില്‍ കേസില്‍ നിന്നും പിന്മാറാന്‍ ഭീഷണിയുള്ളതായി മധുവിന്റെ കുടുംബം.കേസിൽ നിന്ന് പിന്മാറാൻ ആവിശ്യപ്പെട്ട് മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പരാതിപ്പെട്ടു.മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടുപുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. ഭീഷണി ഭയന്ന് താമസം മാറേണ്ട അവസ്ഥ വരെ എത്തിയെന്നും കുടുംബം പരാതിയില്‍ പറയുന്നു. തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ […]

Kerala News

കൂറുമാറ്റം തുടർച്ച;അട്ടപ്പാടി മധു കേസിൽ 15ാം സാക്ഷിയും കൂറുമാറി ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് കോടതിയിൽ

  • 21st July 2022
  • 0 Comments

അട്ടപ്പാടി മധു വധക്കേസിൽ പതിനഞ്ചാം സാക്ഷി മെഹറുന്നീസയും കൂറുമാറി. തുടർകൂറുമാറ്റങ്ങൾക്കിടെയാണ് പതിനഞ്ചാം സാക്ഷി മെഹറുന്നീസ പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്..പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ, പന്ത്രണ്ടാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽ കുമാർ, പതിനാലാം സാക്ഷി എന്നീ പ്രോസിക്യൂഷൻ സാക്ഷികളാണ് നേരത്തെ കോടതിക്ക് മുന്നിൽ കൂറൂമാറിയവർ. ഇവരും രഹസ്യ മൊഴി നൽകിയവരാണ്.നിലവിൽ അഞ്ച് സാക്ഷികളാണ് കൂറുമാറിയത്. അതേസമയം […]

error: Protected Content !!