‘ഇഡി റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യം’; നിയമപരമായി മുമ്പോട്ട് പോകുമെന്നും എം എ ബേബി
ഇ ഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയമായി സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പിണറായിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എലിന്റെ സേവനത്തിന് നല്‍കിയ പ്രതിഫലം അഴിമതിയാണ് എന്ന് ചിത്രീകരിച്ചാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനോട് സഹകരിച്ചിരുന്നുവെന്നും രാഷ്ട്രീയ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും എം എ ബേബി വ്യക്തമാക്കി. വീണാ വിജയന്‍ നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ […]







