വോളിബോള്‍ പ്രീമിയര്‍ ലീഗിനൊരുങ്ങി പിഎഫ്‌സി
കുന്നമംഗലം : വര്‍ഷങ്ങളായി കുന്ദമംഗലത്തെ കായികരംഗത്ത് പുത്തന്‍ ആശയങ്ങളുമായി കായിക പ്രേമികള്‍ക്ക് പുതുമകള്‍ സമ്മാനിക്കുന്ന നവ കൂട്ടായ്മയായ PFC കുന്നമംഗലം ഇത്തവണയും നിരാശപ്പെടുത്തുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന കുന്നമംഗലം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന ആശയത്തിനു പിന്നാലെ ഇത്തവണ കുന്ദമംഗലത്തെ കായിക താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വോളിബോള്‍ പ്രീമിയര്‍ ലീഗ് നടത്തുവാന്‍ തീരുമാനിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗുകള്‍ അരങ്ങ് വാഴുമ്പോള്‍ മറ്റു കായിക ഇനങ്ങള്‍ക് കൂടി പുതുജീവന്‍ നല്‍കുകയാണ് PFC. […]
