ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് അശോക് ഗെലോട്ട്
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തില്‍ ധാരണയായെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി.26 പ്രതിപക്ഷ പാർട്ടികളും ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഇന്ത്യ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും എന്നിരുന്നാലും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും ഗെലോട്ട് വ്യക്തമാക്കി.2014ല്‍ 31 ശതമാനം വോട്ട് നേടി ബിജെപി അധികാരത്തില്‍ വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി […]

