National News

വസ്തു തർക്കം; ഉത്തർപ്രദേശിൽ ആറു പേരെ വെടിവെച്ച് കൊന്നു

  • 2nd October 2023
  • 0 Comments

ഉത്തർപ്രദേശിലെ ദേവ്‍രിയ ജില്ലയിൽ വസ്തു തർക്കത്തിന്റെ പേരിൽ കൊലപാതകം. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തർക്കത്തിൽ പേരിൽ ആറ് പേരെ വെടിവെച്ച് കൊലപ്പെടുത്തി.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പതിറ്റാണ്ടുകളായി കുടുബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. […]

error: Protected Content !!