സൗദിയിലേക്കില്ല ; അൽ ഹിലാലിന്റെ റെക്കോർഡ് ഓഫർ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്
അൽ ഹിലാൽ മുന്നോട്ട് വെച്ച റെക്കോർഡ് ഓഫർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്.പിഎസ്ജിയുടെ താരമായ എംബാപ്പെയെ ക്ലബ് ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് എംബാപ്പെയിൽ താത്പര്യം കാണിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് അൽ ഹിലാൽ 300 മില്ല്യൺ യൂറോയുടെ ഓഫർ വച്ചത്. ഈ ഓഫർ പിഎസ്ജി സ്വീകരിച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എംബാപ്പെ ഇത് തള്ളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അൽ ഹിലാൽ അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ എംബാപ്പെ […]
