യുക്രൈൻ – റഷ്യ യുദ്ധം; ദുരന്ത നഗരമായി കീവ്; 280 മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു
റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി കീവ്.റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും തിരിച്ച് പിടിച്ചിരുന്നു. തിരിച്ച് പിടിച്ച പ്രദേശങ്ങളിൽ കാണാൻ കഴിയുന്നത് ചിതറി കിടക്കുന്ന മൃതദേഹങ്ങളും നശിപ്പിക്കപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളുമാണ് . ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വൻ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ ശവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നിരത്തുകളിൽ കിടന്നിരുന്ന 280 മൃതദേഹങ്ങൾ ശ്മശാനത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി മേയർ അനറ്റൊലി ഫെഡറുക് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് […]
