മലയാള നാടിന്നഭിമാനം ; കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു
മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ വി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. വിശ്വനാഥന്റെ കൂടെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും ചുമതലയേറ്റിട്ടുണ്ട്. പാലാക്കാട് കൽപ്പാത്തി സ്വദേശിയാണ് വിശ്വനാഥൻ. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ജസ്റ്റിസുമാരായ എം.ആര്. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്ക് ചൊവ്വാഴ്ചയാണ് ഇവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി […]
