GLOBAL International

കുവൈത്തിനു നേരെ വീണ്ടും ആക്രമണം; വ്യോമാതിര്‍ത്തി അടച്ചു

  • 11th June 2026
  • 0 Comments

കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആയിരുന്നു പുതിയ ആക്രമണം. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ കുവൈത്ത് വ്യോമാതിര്‍ത്തി താത്കാലികമായി അടച്ചു. വ്യോമയാന നാവിഗേഷന്റെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായാണ് നടപടി. വിമാനങ്ങള്‍ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

GLOBAL International

വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം ഉണ്ടായതായി കുവൈത്ത് ആര്‍മി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായും ആര്‍മി ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ കേള്‍ക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങള്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടരുതെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും ആര്‍മി അഭ്യര്‍ത്ഥിച്ചു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യവ്യാപകമായി മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് […]

GLOBAL International Trending

കുവൈറ്റ് വിമാനത്താവള ആക്രമണം: അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണന്‍ എംപി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കെ. രാധാകൃഷ്ണന്‍ എംപി കത്തയച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെയും യാത്രക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് വ്യോമപാതയും വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ വിവരങ്ങളോ ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ അതീവ ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും […]

kerala Kerala kerala politics

മന്ത്രി വീണാ ജോര്‍ജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  • 19th June 2024
  • 0 Comments

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈറ്റിലെ മംഗഫില്‍ 2024 ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈറ്റിലേക്ക് അയക്കുവാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു. കേരള ആരോഗ്യ മന്ത്രിയുടെ കുവൈറ്റിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യന്‍ […]

GLOBAL International

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍

  • 19th June 2024
  • 0 Comments

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവദിവസംതന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍, തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ല. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇതില്‍ 24 പേര്‍ മലയാളികളാണ്.

error: Protected Content !!