Local News

കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന് പുതിയ ഭാരവാഹികൾ

  • 23rd June 2023
  • 0 Comments

കുറ്റിക്കാട്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്ക്സാന്ത്വനമായി സ്തുത്യർഹ സേവനമനുഷ്ടിക്കുന്നപാലിയേറ്റീവ് കെയറിന് 2023 – 24 വർഷത്തേക്ക്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ ടി.ടി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി ചെയർമാൻ: ശിവാനന്ദൻ,കൺവീനർ: മുസ് ലിഹ് പെരിങ്ങൊളം ,ട്രഷറർ: ബാബു നാരായണൻവൈ. ചെയർമാൻമാർ: റഹ്മാൻ കുറ്റിക്കാട്ടൂർ,വിനോദ് ഐ പി ,ജോ. കൺവീനർമാർ:ടി പി ഷാഹുൽ ഹമീദ്,രവീന്ദ്രൻകോ ഓഡിനേറ്റർ:ടി ടി.സുലൈമാൻ . എന്നിവരെ തെരെഞ്ഞെടുത്തുതെരഞ്ഞെടുപ്പിന്ഹബീബ് റെയിൻബോനേതൃത്വം നൽകി.

error: Protected Content !!