എന്‍.എസ്.എസ് സ്ഥാപകദിനാചാരണവും വായനശാലയുടെ ഉദ്ഘടനവും നടന്നു
കുന്ദമംഗലം: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ.്എസ് സ്ഥാപകദിനാചാരണവും ‘അക്ഷരദീപം’ തുറന്ന വായനശാലയുടെ ഉദ്ഘടനവും നടന്നു. സ്‌കൂള്‍ ലീഡര്‍ ജാവേദ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌മെമ്പര്‍ അസ്ബിജ പരിപാടി ഉദ്ഘാടനം ചെയ്തു. ശിവകുമാര്‍ ദിനസന്ദേശ ക്ലാസ്സ്‌നല്‍കി. എസ്.പി.ജി കന്‍വീനര്‍ സക്കീര്‍ ഹുസൈന്‍ ആദ്യ ലൈബ്രറി പുസ്തകം ഏറ്റുവാങ്ങി. കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ലൈബ്രറിക്കുവേണ്ടി രാജനാരായണന്‍ മാസ്റ്റര്‍ സ്വീകരിച്ചു. ലൈബ്രറി നടത്തിപ്പിനെക്കുറിച്ചു ജില്ലാ ലൈബ്രറി കൗണ്‌സിലര്‍ ഷാജു കുനിയില്‍ ക്ലാസ്സെടുത്തു. റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് ഋജുല, […]
