പാണക്കാട് തങ്ങന്മാര്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. പാണക്കാട് തങ്ങന്മാര്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം തറപറ്റാന്‍ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങള്‍ക്കെതിരെ പോലും വിമര്‍ശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്. മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങള്‍ ചെയ്യുന്നത്. കേരളം മണിപ്പൂരാകാന്‍ […]
