മുസ്ലിം സംഘടനകളുടെ എതിർപ്പിന് പിന്നാലെ കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു
കോഴിക്കോട് : ജെൻഡർ ക്യാംപയിൻറെ ഭാഗമായി സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാൻ നൽകിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിൻവലിച്ചു. ചില മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നാണ് കുടുംബശ്രീ അധികൃതർ നൽകിയ വിശദീകരണം. ജെൻഡർ ക്യാംപെയിൻറെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാനായി നൽകിയ പ്രതിജ്ഞക്കെതിരെ ജം ഇയ്യത്തുൽ ഖുത്വബാ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമർശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന വിമർശനം. മുസ്ലിം വ്യക്തി നിയമപ്രകാരം ആൺകുട്ടികളുടെ പകുതി സ്വത്താണ് […]
