ജലീലിന്റെ വാക്കുകള്‍ പാക് ചാരന്റേതിന് സമാനം; പാകിസ്താനിലേക്ക് പോകണം, രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
കെടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വയനാട് നടക്കുന്ന തിരംഗ യാത്ര ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. കെ.ടി ജലീലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ല. അതിനാല്‍ പാകിസ്താനിലേക്ക് പോകണം. വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ കെ.ടി ജലീല്‍ ഇതുവരെ തയ്യാറായിട്ടില്ല. […]









