Kerala News

ഓണക്കാലത്ത് യാത്രക്ക് ചിലവേറും;അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഫ്ലക്‌സി നിരക്ക്

  • 1st August 2022
  • 0 Comments

അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണക്കാലത്ത് നിരക്ക് വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി.ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്ത് കെ-സ്വിഫ്റ്റ്, കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളില്‍ ഫ്‌ളെക്‌സി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങി.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഫ്‌ളെക്‌സി നിരക്കുകള്‍ നടപ്പിലാക്കുകയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങള്‍ തീരുമാനിച്ചായിരിക്കും മാറിയ നിരക്കുകള്‍ ഈടാക്കുക.എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും. ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂർ, മൈസൂർ, […]

Kerala News

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

  • 30th July 2022
  • 0 Comments

ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലായ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തുതീര്‍ന്നിട്ടില്ല. ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഇനിയും 26 കോടി രൂപ വേണം. അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. 79 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി […]

Kerala News

കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും, സര്‍ക്കാര്‍ 50 കോടി അനുവദിച്ചു

  • 21st July 2022
  • 0 Comments

കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുകയെന്ന് ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചതായും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമാണെന്നും കെഎസ്ആര്‍ടിസി പറയുന്നു. ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം […]

Kerala News

ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി; ഡീസലിന് പകരം ഹൈഡ്രജന്‍, ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതി

  • 17th July 2022
  • 0 Comments

ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആര്‍ടിസി. 10 ലക്ഷം രൂപ ചെലവില്‍ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് വിലയിരുത്തല്‍. ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ചര്‍ച്ചകള്‍ക്കുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത […]

Kerala News

സംഘടനകള്‍ക്ക് എതിരായ പ്രസ്താവന; ഗതാഗത മന്ത്രിയെ ബഹിഷ്‌കരിച്ച് സിഐടിയു

കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. സംഘടനകള്‍ക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ പങ്കെടുത്തില്ല. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് […]

Kerala News

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി

കെഎസ്ആര്‍ടിസി ബസ്സില്‍ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് ഊന്നുകാല്‍ പൊലീസില്‍ ഏല്‍പിച്ചത്. നെടുങ്കണ്ടം – എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനായിട്ടാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ഇതിനിടയില്‍ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. ഈ സമയത്ത് അടിമാലി ചാറ്റുപാറയില്‍ നിന്നും ബസില്‍ കയറിയ അരുണ്‍ എന്ന യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ […]

Kerala News

കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി

ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശമ്പളം കൃത്യമായി നല്‍കുന്നത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാടു വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉള്ള പൊതുഗതാഗതസംവിധാനങ്ങള്‍ നഷ്ടത്തില്‍ പോകുമ്പോള്‍ വരാനിരിക്കുന്നവയെ ജനം വിമര്‍ശിക്കുമെന്നും, അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സിഎംഡിയുടെ കാര്യം തല്‍ക്കാലം പറയുന്നില്ലെന്നും ഭാവിയില്‍ അതും […]

Kerala News

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനാണ് പ്രഥമ പരിഗണന, ഹൈക്കോടതിയില്‍ കെ.എസ്.ആര്‍.ടി.സി

പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുന്‍ഗണനയെന്നും ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തത് ഉത്പാദന ക്ഷമത കുറയാന്‍ കാരണമാണെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാനേജ്‌മെന്റ് നിലപാട് അറിയിച്ചത്. സ്ഥാപനത്തിനൊപ്പം നില്‍ക്കുന്നതിനു പകരം മാനേജ്‌മെന്റിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. രക്ഷപ്പെടുത്താന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍ എതിര്‍ക്കുന്നു. 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടെന്നും […]

Kerala News

യാത്രക്കാരന്‍ ബെല്ലടിച്ചു, കൊട്ടാരക്കരയില്‍ നിന്നും കണ്ടക്ടറില്ലാതെ കെ എസ് ആര്‍ ടി സി ഓടിയത് 18 കിലോമീറ്റര്‍

യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വിട്ട് അടുത്ത സ്റ്റാന്റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം. ബസ് സ്റ്റാന്റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടര്‍, ഈ സമയം യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസെടുക്കുകയായിരുന്നു. കണ്ടക്ടറില്ലാതെ ബസ് ഓടിയത് 18 കിലോമീറ്ററാണ്. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ് വഴിയിലായത്. കൊട്ടാരക്കര സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിക്കുകയായിരുന്നു. ബെല്ലടി കേട്ട് ബസിലുണ്ടായിരുന്ന ഡ്രൈവര്‍ വണ്ടി എടുത്തു. […]

Kerala News

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ തൂണുകള്‍ക്കിടിയില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്. കോഴിക്കോട് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്.രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലാണ് ബസ്. ബസ് പുറത്തേക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. തൂണുകള്‍ക്കിടയില്‍ ബസ് നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രൈവര്‍ മറ്റൊരു വണ്ടിയില്‍ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടങ്ങിപ്പോയെന്ന് മനസ്സിലായത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് […]

error: Protected Content !!