നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ; കേരളത്തിന്റെ വാനമ്പാടിക്കിന്ന് അറുപതാം പിറന്നാൾ
നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ നമുക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രക്കിന്ന് അറുപതാം പിറന്നാൾ. ചിത്രയുടെ പാട്ട് കേൾക്കാത്ത ഒരു ദിനം പോലും മലയാളികൾക്ക് കടന്ന് പോകുന്നില്ല.പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു […]
