Kerala News

കോഴിക്കോട് കോതി കടപ്പുറത്ത് കടൽ ഉൾവലിഞ്ഞ സംഭവം;ആശങ്കപ്പെടേണ്ടന്ന് കളക്ടർ,കടൽ പൂർവസ്ഥിതിയിലേക്ക്

  • 30th October 2022
  • 0 Comments

കോഴിക്കോട് കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.ശനിയാഴ്ച വൈകിട്ടാണ് കോതി ഭാഗത്ത് കടൽ ഉൾവലിഞ്ഞതായി കാണപ്പെട്ടത്.പിന്നീട് കടൽ പൂർവസ്ഥിതിയിലേക്ക് എത്തി.ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്നും കളക്ടർ പറഞ്ഞു. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കളക്ടർ അറിയിച്ചു.കടലിൽ തിരമാലകൾ തീരെയില്ലായിരുന്നു. കുളത്തിലെ വെള്ളം പോലെ കടൽ നിശ്ചലമായി കിടക്കുകയായിരുന്നു. […]

error: Protected Content !!