കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്
തിരുവനന്തപുരം: കോവളത്തെ സ്പാകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നടപടികളുമായി തമിഴ്നാട് പൊലീസ്. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതൃസഹോദരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തമിഴ്നാട് പൊലീസ് ഇന്ന് മടങ്ങും. പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നത് പിന്നീടായിരിക്കും. അന്വേഷണത്തിനായി എസ്ഐടി ആന്ധ്രയിലേക്ക് പോകും. പെണ്‍കുട്ടി പഠിച്ച സ്കൂളിലെത്തി തെളിവ് ശേഖരിക്കും. പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കും. അതേസമയം, കേസില്‍ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. സ്പാകളില്‍ എത്തിയ ഇടപാടുകാരുടെ ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കി […]



