പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല; 40 സുരക്ഷാ ജീവനക്കാരുടെ കുറവ് ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ അപാകത
നവജാത ശിശുവിനെ തട്ടിയെടുത്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങളിൽ വലിയ അപാകത. പ്രധാന കവാടങ്ങളിൽ സിസിടിവിയില്ല കൂടാതെ ആശുപത്രി പരിസരത്തുള്ള ക്യാമറകളിൽ മിക്കവയും പ്രവർത്തിക്കുന്നുമില്ല.40 സുരക്ഷാ ജീവനക്കാരുടെ കുറവും ആശുപത്രിയിലുണ്ട് ഇതിന് പുറമെ ആശുപത്രി പരിസരത്ത് ക്രിമിനലുകളുടെ സാന്നിധ്യവും കൂടുകയാണെന്നാണ് പരാതി. കോട്ടയം മെഡിക്കൽ കോളേജിലെ പ്രധാന കവാടങ്ങളിലൂടെ സുരക്ഷാ പരിശോധനകൾ ഒന്നുമില്ലാതെ സിസിടിവി ക്യാമറകളുടെ നിരീക്ഷണമില്ലാതെ ആർക്കും കടന്നുവരാം. . വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പതിയുന്ന, രാത്രികാല ദൃശ്യം വ്യക്തതയോടെ കിട്ടുന്ന ക്യാമറകൾ […]
