Kerala News

മൻസൂർ വധം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ

  • 9th April 2021
  • 0 Comments

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ചാടാൻ പറയുമ്പോൾ ചാടുന്ന പാവ മാത്രമാണ് ഉദ്യോഗസ്ഥനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പരാജയ ഭീതിയിലാണ് സി.പി.ഐ.എമ്മുകാർ അക്രമം അഴിച്ചുവിടുന്നത്. കോൺഗ്രസ് പ്രവർത്തകർ സംഘർഷത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആഹ്വാനം ചെയ്തു. കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് തകർക്കപ്പെട്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ

Kerala News

മൻസൂർ വധ കേസ്; അന്വേഷണത്തിൽ അട്ടിമറി ശ്രമമെന്ന് കെ. സുധാകരൻ

  • 9th April 2021
  • 0 Comments

കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കെ. സുധാകരൻ എം. പി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും സുധാകരൻ പറഞ്ഞു.ശുഹൈബിനെ കൊന്ന രീതിയിലാണ് കൂത്തുപറമ്പിലെ കൊലപാതകം നടന്നത്. രണ്ട് കൊലപാതകത്തിനും സാമ്യമുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകമാണ് നടന്നത്. നിരപരാധികളായ ആളുകളെ കൊല്ലുന്നവർക്ക് പ്രത്യേകിച്ച് ഒന്നുമില്ല. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. കേസിൽ യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

Kerala News

മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്

  • 7th April 2021
  • 0 Comments

കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൻസൂറിന്റെ മൃതദേഹം വിട്ടുനൽകി. സിഎച്ച് സെൻ്ററിൽ പ്രാർത്ഥനയ്ക്ക് ശേഷം മൃതദേഹം കുഞ്ഞിപ്പള്ളിയിലേക്ക് കൊണ്ടുപോകും. അവിടുന്ന് വിലാപയാത്രയായിട്ടായിരിക്കും വീട്ടിലേക്ക് കൊണ്ടുപോവുക.

Kerala News

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ കാണുന്നു: മുഖ്യമന്ത്രി

  • 13th September 2019
  • 0 Comments

കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡ്രീം റൈഡേഴ്‌സ് കേരളയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന മഹാസന്ദേശ ബൈക്ക് റാലി കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമം നിയന്ത്രിക്കാന്‍ നിയമത്തിന്റെ വഴി മാത്രം പോരായെന്നും ബോധവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സമൂഹത്തിനും ഉത്തരവാദിത്വവും ബാധ്യതയും ഉണ്ടെന്നും മുഖ്യമന്ത്രി […]

error: Protected Content !!