Local News

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

  • 16th July 2023
  • 0 Comments

കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടിയിൽ കുഴൽ കിണർ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്പർശം ചാരിറ്റബിൾ ട്രസ്റ്റ്‌ സൗജന്യമായി നിർമിച്ചു നൽകിയതാണ് കുഴൽ കിണർ. ട്രസ്റ്റ്‌ ചെയർമാൻ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോണി വാളിപ്ലക്കൽ മുഖ്യതിഥിയായി. ചടങ്ങിൽ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങൾ പ്രദേശവാസികൾ, തുടങ്ങിയവർ പങ്കെടുത്തു.

error: Protected Content !!