കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു. KLIBF-ന്റെ രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 2-ന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ബഹു. മുഖ്യമന്ത്രി നിർവഹിക്കുമെന്നും സ്‌പീക്കർ പറഞ്ഞു. . പ്രസ്തുത ചടങ്ങിൽ ബഹു. മന്ത്രിമാർ, ബഹു. പ്രതിപക്ഷ നേതാവ്, ബഹു. പ്രതിപക്ഷ ഉപനേതാവ് എന്നിവർ പങ്കെടുക്കുന്നുണ്ട്. കൂടാതെ കല, […]
