Kerala Local

വെള്ളന്നൂർ ചെട്ടിക്കടവിലെ ആൽമുത്തശ്ശി കടപുഴകി ഓർമ്മയായി

  • 5th September 2019
  • 0 Comments

വെള്ളന്നൂർ : ചെട്ടിക്കടവിലെ നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായ ആൽമരം ഇനി ഓർമ്മ മാത്രം. ചെട്ടി സമുദായത്തിന്റെ പ്രബല കേന്ദ്രമായ ചെട്ടിക്കടവ് (കരം പിടിക്കാൻ അധികാരപ്പെട്ടവർ), ജലഗതാഗതം വഴി മുളകളും , മരങ്ങളും, മങ്കാവിലേക്കുള്ള നാളികേര വും വലിയ ചങ്ങാടം കെട്ടി വരുമ്പോൾ ഈ ആൽമരത്തണലിലായിരുന്നു വിശ്രമകേന്ദ്രം. ആൽമരച്ചുവട്ടിൽ ഇന്നും കാണുന്ന തകർന്ന ചെറിയ ചായക്കടയും ,മസാലക്കടയും സജീവമായിരുന്നു (പഞ്ചായത്തിൽ കൂടിയ നിരക്കിൽ ലേലം പിടിക്കുന്നവർക്കാണ് തോണി കടത്തിന് അധികാരം )അക്കാലത്ത്, ശരിക്കും കടവുകൾ 25 വർഷം മുമ്പ് […]

Kerala News

ശക്തമായ മഴയ്ക്ക് സാധ്യത

  • 5th September 2019
  • 0 Comments

കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ വരുന്ന വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Kerala News

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 3rd September 2019
  • 0 Comments

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച്‌ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്‌സിയുടെ വിശ്വാസ്യത ഉയര്‍ത്തി പിടിക്കുന്നതിനായി ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. കോടതി തന്നെ ഏറ്റവും സമര്‍ത്ഥനായ ജുഡീഷ്യല്‍ ഓഫീസറെ കൊണ്ട് അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് […]

Kerala Local

വീണ്ടും കനത്ത മഴ: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

  • 3rd September 2019
  • 0 Comments

വടക്കന്‍ കേരളത്തിൽ കനത്ത നാശം വിതച്ച് ശേഷം വിട്ടു നിന്ന മഴ സംസ്ഥാനത്ത് വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ അടുത്ത മൂന്ന് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കുന്നു. മഴ ശക്തമാവുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, […]

Kerala News

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത

കേരളം: സെ‌പ്തംബർ ഒന്നുവരെയുള്ള മൂന്നുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സെ‌പ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. തെക്കുപിടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് […]

Kerala National News

എം എ യൂസഫലി ഇടപെട്ടു തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം

അജ്‍മാൻ/തിരുവനന്തപുരം: അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം. പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ടു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കുകയായിരുന്നു. ഒരു ലക്ഷം ദർഹം കെട്ടിവെച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത് . ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിർഹത്തിന്റെ(ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. തുഷാറിന് നിയമസഹായം […]

Kerala News

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍; ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്തും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സാലറി ചലഞ്ച് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ നടത്താനാണ് തീരുമാനം. എന്നാല്‍, ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

error: Protected Content !!