Kerala News

മയക്കുമരുന്ന്, കവർച്ച, കളവ് കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • 29th August 2023
  • 0 Comments

നിരവധി മയക്കുമരുന്ന്- കവർച്ചാ-കളവ് കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി എ അജ്നാസിനെ ഡി സി പി കെ ഇ ബൈജു.ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടിക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു.. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളംകേസിൽ പ്രതിയായിട്ടുള്ള ഇയാൾ ബൈക്കിൽകറങ്ങി നടന്ന് മൊബൈലും,പണവും കവരുന്നതിൽ വിരുതനാണ്.വിചാരണനടന്നു കൊണ്ടിരിക്കുന്നതിൽ കൂടുതലും കവർച്ചാകേസുകളാണ്.ടൗൺ സ്റ്റേഷനിലെ കവർച്ചാ കേസിൽ മൂന്നു […]

Culture Entertainment information Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത്, ജനുവരിയിൽ നടക്കും; ശാസ്ത്രമേള തിരുവനന്തപുരത്ത്

  • 17th August 2023
  • 0 Comments

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. 61 -ാംമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്. ആതിഥേയരായ കോഴിക്കോടിനായിരുന്നു കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. 20-ാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. 918 പോയിന്റ് നേടിയ കണ്ണൂരായിരുന്നു രണ്ടാമത്. […]

Kerala

ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും.

  • 16th August 2023
  • 0 Comments

തിരുവനന്തപുരം: റേഷൻ കാർഡ് അടിസ്ഥാനമാക്കി ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എ എ വൈ ,മഞ്ഞക്കാർഡ് ഉളവർക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു.

Kerala News

പത്തനാപുരത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു

  • 15th August 2023
  • 0 Comments

പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു.ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുന്‍പ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസില്‍ ​ഗണേശ് പരാതി നല്‍കിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവര്‍ക്കും ഒരുമിച്ച് […]

information Kerala kerala politics Local News science Technology Trending

എഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും

  • 15th August 2023
  • 0 Comments

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ‘സേ‌ഫ്‌ കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് തിരുവനന്തപുരത്തുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിൽ സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ച് പദ്ധതിയുടെ സാങ്കേതികവശങ്ങൾ മനസ്സിലാക്കി. മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ […]

Kerala

സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നതായി കണക്കുകൾ

  • 12th August 2023
  • 0 Comments

നിലമ്പൂർ : സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. വനവകുപ്പിന്റെ മേൽനോട്ടത്തിൽ 2018 നവംബർ 29ന് പൂർത്തിയാക്കിയ സെൻസെസ് പ്രകാരം 521 നാട്ടാനകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2023 മാർച്ചിലെ കണക്ക് പ്രകാരം അവശേഷിക്കുന്നത് 430 നാട്ടാനകൾമാത്രം. 91 നാട്ടാനകൾ അഞ്ച് വർഷംകൊണ്ട് ചരിഞ്ഞു. 2017ലെ കാട്ടാന സെൻസെസിലെ ബ്ലോക്ക് തിരിച്ചുള്ള (ഭൂപ്രദേശം അടിസ്ഥാനപ്പെടുത്തിയുള്ളത്‌) കണക്ക് പ്രകാരം 3322 കാട്ടാനകളും ഡങ്ങ് കൗണ്ട് (പിണ്ഡങ്ങളുടെ എണ്ണം തിരിച്ചുള്ള) കണക്ക്‌ പ്രകാരം 5706 കാട്ടാനകളുമുണ്ടായിരുന്നു. 2023ലെ ബ്ലോക്കുകൾ തിരിച്ചുള്ള കണക്ക്‌ […]

Kerala News

ഒന്നാംവർഷ പ്രവേശന നടപടികൾ അവസാനഘട്ടത്തിൽ; പ്ലസ് വണ്‍ പ്രവേശനം നേടിയത് 4,11,157 പേര്‍

  • 12th August 2023
  • 0 Comments

തിരുവനന്തപുരം: ഇതുവരെയുള്ള അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നേടിയത് 4,11,157 വിദ്യാർഥികൾ. ഹയർ സെക്കൻഡറിയിൽ 3,84,538 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,619 പേരും പ്രവേശനം നേടി. ഒന്നാംവർഷ പ്രവേശന നടപടികൾ അവസാനഘട്ടത്തിലാണ്. ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറിനുള്ള അപേക്ഷകൾ പ്രകാരമുള്ള അലോട്ട്മെന്റ് ഫലം 16നു പ്രസിദ്ധീകരിക്കും. 16നും 17നുമായി വിദ്യാർഥികൾക്ക്‌ പ്രവേശനം നേടാം. ട്രാൻസ്‌ഫറിനു ശേഷമുള്ള ഒഴിവുകൾ 19നു പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവുകളിലേക്ക്‌ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവരെ സ്പോട്ട് അഡ്മിഷന് പരിഗണിക്കാൻ ഓൺലൈനിൽ അപേക്ഷ […]

Kerala Local

കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവ പിടിയില്‍

  • 10th August 2023
  • 0 Comments

കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ തമിഴ്നാട് വനവകുപ്പ് പിടികൂടി. കഴിഞ്ഞ മാസം മൂന്നിനാണ് ചിറ്റാർ സിലോൺ കോളനിയിൽ ആദ്യമായി കടുവയുടെ ആക്രമണമുണ്ടായത്. ഇതുവരെ ജനവാസമേഖലയിൽ നിന്ന് 13 ആടുകളേയും ഒരു പശുവിനെയും കടുവ കൊന്ന് തിന്നു. ആക്രമണത്തിൽ നിരവധി കന്നുകാലികൾക്ക് പരിക്കേറ്റു. കന്നുകാലികളുടെ നിലവിളി കേട്ട് നാട്ടുകാർ കൂടുമ്പോൾ കടുവ രക്ഷപ്പെടുകയായിരുന്നു പതിവ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടർമാരും കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കേരള തമിഴ്നാട് […]

Kerala

ബാലുശ്ശേരിയിൽ വ്യാപാരിക്കുനേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

  • 9th August 2023
  • 0 Comments

ബാ​ലു​ശ്ശേ​രി: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച ല​ഹ​രി​സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൂ​നൂ​ർ ചാ​ലു​പ​റ​മ്പി​ൽ ദി​ൽ​ജി​ത്ത് (29), ബാ​ലു​ശ്ശേ​രി ആ​ണോ​ൽ സ​രു​ൺ (34), ക​രു​മ​ല തൈ​കേ​ളോ​ത്ത് ദി​പി​ൻ ലാ​ൽ (34) എ​ന്നി​വ​രെ​യാ​ണ് ബാ​ലു​ശ്ശേ​രി എ​സ്.​ഐ പി. ​റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൈ​ര​ളി റോ​ഡി​ലെ റോ​യ​ൽ ഹാ​ർ​ഡ് വേ​ർ​സ് ഉ​ട​മ ചാ​ത്തോ​ത്ത് അ​ര​വി​ന്ദാ​ക്ഷ​നെ (58) ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മൂ​ന്നം​ഗ സം​ഘം […]

Kerala

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം യാത്രാ നിരക്കിൽ ഇളവ്; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി

  • 7th August 2023
  • 0 Comments

കൊച്ചി: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിൽ 30 ശതമാനം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് കെഎസ്ആര്‍ടിസി. നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുകയും തീരുമാനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമല്ല. സര്‍ക്കാര്‍ നയമമനുസരിച്ചാണ് കണ്‍സഷന്‍ നല്‍കുന്നത്. സ്വശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരാന്‍ ബാധ്യതയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിരക്ക് ഇളവ് നല്‍കാന്‍ കഴിയൂ. വന്‍ തുക തലവരിപ്പണം നല്‍കുന്നവര്‍ക്ക് […]

error: Protected Content !!