Local science Technology

മണലാരണ്യത്തില്‍ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് ; 20,000 രൂപ മാത്രം ചെലവ് വരുന്ന ബൈക്ക് നിർമ്മിച്ച്‌ പത്താം ക്ലാസ്സുകാരൻ

  • 11th September 2023
  • 0 Comments

മരുഭൂമിയിലെ മണൽപ്പരപ്പിൽ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് സ്വന്തമായി നിർമിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു മങ്കട കുഴാപറമ്പിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷക്കീബിന്. മോഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന ആ മിടുക്കൻ അതും നിർമിച്ചു. വെറും 20000 രൂപ മാത്രം ചെലവഴിച്ച്. വടക്കാങ്ങര ടി.എസ്.എസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷക്കീബ്. കഴിഞ്ഞ വർഷം ബൈക്ക് നിർമിച്ച് ഈ മിടുക്കൻ ശ്രദ്ധേയനായിരുന്നു. ഇത്തവണ വ്യത്യസ്തമായി ഓഫ് റോഡ് ജീപ്പ് നിർമിക്കണമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വൻ […]

Kerala kerala politics

കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നിൽ; ഇഡിയുടെ ചോദ്യം ചെയ്യൽ പുരാവസ്തു തട്ടിപ്പ് കേസിൽ

  • 11th September 2023
  • 0 Comments

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കള്ളപ്പണ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നും ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്. ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ സുധാകരന് ഇഡി നിർദ്ദേശം നൽകിയിരുന്നു. സമാനമായ കേസിൽ കെ സുധാകരനെ നേരത്തെ ക്രൈം ബ്രാ‌ഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 2018 ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ […]

Kerala Local

കേരളാ റിയൽ എസ്റ്റേറ്റ് വർക്കേർസ് യൂണിയന്റെ കോഴിക്കോട് ജില്ല കൺവെൻഷൻ; മുഖ്യ അതിഥിയായിസാഹിത്യകാരൻ നാരായണ നഗരം ശ്രീ. കുട്ടികൃഷണൻ

  • 9th September 2023
  • 0 Comments

കേരളാ റിയൽ എസ്റ്റേറ്റ് വർക്കേർസ് യൂണിയന്റെ കോഴിക്കോട് ജില്ല കൺവെൻഷൻ ശനിയാഴ്ച രാവിലെ 10 മണിക്ക് വടകര കൊപ്പ്ര ഭവൻ ഹാളിൽ വെച്ച്. ശ്രീ പി സജീവൻ. മുൻസിപ്പൽ വൈസ് ചെയർമാൻ ഉൽഘാടനം ചെയ്തു. വട്ടക്കേടത്ത് അച്ചുതൻ ആണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. യൂണിയന്റെ സംസ്ഥാന പ്രസിഡൻറ് പി വി അമ്മത് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അതിഥിയായി എത്തിയത് സാഹിത്യകാരൻ നാരായണ നഗരം ശ്രീ. കുട്ടികൃഷണൻ ആണ്. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബുദുൽ സലാം […]

information Kerala

മഴ തകർത്തുപെയ്യുമെന്ന് പുതിയ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

  • 9th September 2023
  • 0 Comments

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യാൻ സാധ്യതയെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നാളെയും ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം […]

bussines Kerala

സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല; സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

  • 9th September 2023
  • 0 Comments

സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി,സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കർഷകർക്ക് ഒരാഴ്ചയ്ക്കം പണം നൽകണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2022-23 കാലത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ […]

Kerala News

മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

  • 9th September 2023
  • 0 Comments

മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം പതിനൊന്നാം തീയതി […]

Kerala Local

തൃശൂർ നഗരത്തിൽ സ്വർണ കവർച്ച, ‘ഡിപി ചെയിൻസിൽ’ നിർമ്മിച്ച 3 കിലോ സ്വർണ്ണം കവർന്നു

  • 9th September 2023
  • 0 Comments

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും 3 കിലോ സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ അർധരാത്രിയാണ് മോഷണം നടന്നത്. കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം കവർന്നത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് ഇരുവരും മൊഴി […]

Kerala kerala politics

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ മുരളീധരൻ

  • 9th September 2023
  • 0 Comments

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് എന്നാണ് കെ.മുരളീധരൻ പറയുന്നത്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം എന്നും പ്രചരണത്തിന് താനും ഉണ്ടാകും എന്നും മുരളീധരൻ വ്യക്തമാക്കി. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ […]

Kerala News

സംസ്ഥാനത്ത് കാല വർഷം സജീവമാകുന്നു; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴലഭിക്കുമെന്ന് മുന്നറിയിപ്പ്

  • 6th September 2023
  • 0 Comments

സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്നും ആറ് ജില്ലകളിൽ നാളെയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച്ചയോടെ മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും […]

Kerala News

പ്രായപൂർത്തായാകാത്ത വിദ്യാർത്ഥികളെ റിസോർട്ടിൽ എത്തിച്ച് പീഡനം; ബസ് ഡ്രൈവർ അറസ്റ്റിൽ

  • 5th September 2023
  • 0 Comments

പോക്സോ കേസ് പ്രതിയായ യുവാവ് വിദ്യാർത്ഥികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂ‍ർമഠം മേലെ കേച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ സ്വകാര്യ റിസോർട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കൊപ്പമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ മുർഷിദ് മുഹമ്മദ് സ്കൂൾ വിദ്യാർത്ഥികളെ പ്രണയം നടിച്ച് വയനാട്ടിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടികൾ സ്കൂളിലേക്കും ട്യൂഷൻ സെന്ററിലേക്കും പോകുന്ന സമയത്ത് കോഴിക്കോട്ട് നിന്ന് […]

error: Protected Content !!