ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ തീരുമാനം
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കാൻ സർക്കാർ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ നിയമനം.മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും നിയമനത്തെ അനുകൂലിച്ച് രംഗത്തെത്തി. വിശദമായ വിയോജനക്കുറിപ്പ് പ്രതിപക്ഷ നേതാവ് സർക്കാരിനു കൈമാറും. മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ […]
