സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഗുണ്ടാ പട്ടിക പുതുക്കി പോലീസ്
സംസ്ഥാനത്ത് നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന 557 പേരെ കൂടി ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഏറ്റവും കൂടുതല്‍ പേരുള്ളത് പത്തനംതിട്ടയിലും തിരുവനന്തപുരത്തും. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷന്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മണല്‍മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിങ്ങനെ പലതരം കേസുകളാണ് ഓരോരുത്തരുടെയും പേരിലുള്ളത്.പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2769 ഗുണ്ടകളാണുള്ളത്. 47 പേരെ നാടു കടത്താനുള്ള നടപടി ആരംഭിച്ചതായും 46 പേര്‍ക്കെതിരെ കരുതല്‍ അറസ്റ്റ് സ്വീകരിച്ചതായും പൊലീസ് പുറത്തുവിട്ട […]









