Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം; അവശ്യസര്‍വ്വീസുകള്‍ക്ക് അനുമതി

  • 24th July 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തില്‍ കുറവുവരാത്ത പശ്ചാത്തലത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിന സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കേണ്ടതുള്ളു എന്നാണ് പൊലീസ് നിലപാട്. നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറു മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് അടയ്ക്കും. റോഡുകളില്‍ ഉള്‍പ്പെടെ ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് […]

Kerala Local News

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു; കുന്ദമംഗലം മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷന്‍

  • 30th June 2021
  • 0 Comments

സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കുന്നമംഗലം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫിക്ക് അർഹമായി കുന്നമംഗലം പോലീസ് സ്റ്റേഷൻ. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എന്നിവയോടൊപ്പമാണ് കുന്നമംഗലം പോലീസ് സ്റ്റേഷനും ബഹുമതിക്ക് അർഹമായത്. കുന്ദമംഗലത്ത് പെരിങ്ങളം റോഡിൽ ആഭ്യന്തര വകുപ്പിൻ്റെ കൈവശമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് മാതൃകാ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കെട്ടിടം പി.ടി.എ റഹീം എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന […]

Kerala News

‘മിത്രം കിയോസ്‌ക്’ പദ്ധതിക്ക് തുടക്കമായി; ഇനി പരാതികൾ നൽകാം ഓൺലൈൻ വഴി

  • 27th June 2021
  • 0 Comments

പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാവുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മിത്രം കിയോസ്‌ക് എന്ന് പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎം കൗണ്ടര്‍ മാതൃകയിലുള്ള സംവിധാനം വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്. നേരിട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച ഈ സംവിധാനത്തില്‍ 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു ഇ-മെയില്‍, ഫോണ്‍, വിഡിയോ കോള്‍ എന്നിവയെല്ലാം വഴി പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് […]

ഓൺലൈൻ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റം; ജാഗ്രത വേണമെന്ന് പോലീസ്

  • 16th June 2021
  • 0 Comments

ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ഒരാള്‍ ഡാന്‍സ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു, കൊല്ലത്തെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലെ ഓണ്‍ലൈന്‍ റൂമിലെ കമന്റ് ബോക്‌സില്‍ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകള്‍, ട്രോളുകള്‍ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസില്‍ 48 കുട്ടികള്‍വരെയെത്തിയ സംഭവവുമുണ്ടായെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ വഴി […]

ഓൺലൈൻ വഴി വ്യാജ ഫാസ്റ്റ് ടാഗ് വില്പന; മുന്നറിയിപ്പുമായി പോലീസ്

  • 20th March 2021
  • 0 Comments

ഓൺലൈൻവഴി വ്യാജ ഫാസ്റ്റ്ടാഗ്​ വിൽപ്പന വ്യാപകമെന്ന മുന്നറിയിപ്പുമായി പൊലീസ്​. നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെയാണ്​ വ്യാജ ഫാസ്റ്റാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയത്​. ബാങ്കിലെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകൾ. ഫാസ്റ്റ് ടാഗിന്റെ ആധികാരികത […]

ജില്ലയിൽ ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്

  • 11th January 2021
  • 0 Comments

സംസ്ഥാന പോലീസ് മേധാവിയുടെ ജനുവരി 15ന് നടക്കുന്ന ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തിൽ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി 11ന് മുമ്പ് ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന […]

വാട്‌സ് ആപ്പിലൂടെ വ്യാപകമായി വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകള്‍; മുന്നറിയിപ്പുമായി കേരളാ പൊലീസ്

  • 24th December 2020
  • 0 Comments

വാട്‌സ് ആപ്പിലൂടെ വ്യാപകമായി വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകള്‍ .കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവരെ ലക്ഷ്യമിട്ടാമാണ് പുതിയ തട്ടിപ്പ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്ദാനവുമായാണ് വാട്‌സ് ആപ്പ് മുഖേനയുള്ള പുതിയ തട്ടിപ്പ്. ‘There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to […]

Kerala News

പൊലീസ് വാഹനങ്ങളിലെ കറുത്ത ഫിലിമും ബുള്‍ബാറും നീക്കണമെന്ന് ഡിജിപി

  • 17th December 2020
  • 0 Comments

പൊലീസ് വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. സ്വകാര്യ വാഹനങ്ങളില്‍നിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സര്‍ക്കാര്‍ വാഹനങ്ങളില്‍ അതെല്ലാം നിലനിര്‍ത്തുകയും ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കി. ഇവയെല്ലാം മാറ്റിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പൊലീസ് വകുപ്പുകളുടെ മേധാവിക്കായിരിക്കും. കര്‍ട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ […]

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ് കണ്ടെത്തല്‍

  • 20th November 2020
  • 0 Comments

നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നതായി കണ്ടെത്തല്‍. ജനുവരിയില്‍ കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ ഗണേഷ്‌കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ജനുവരി മാസം അവസാനമാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്. കാസര്‍കോട് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ […]

റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച് കൊന്ന ജയില്‍ ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

  • 10th November 2020
  • 0 Comments

കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച കൊന്ന ആറ് ജയില്‍ ഉദ്യോഗസ്ഥരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സമീപകാലത്ത് കേരളത്തില്‍ നടന്ന കസ്റ്റഡി കൊലപാതകങ്ങളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത നിയമ നടപടി. ഏറ്റവും ഒടുവില്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതകത്തില്‍ പോലും അന്വേഷണം ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനകം അമ്പളിക്കല കോവിഡ് സെന്ററില്‍ വച്ച് റിമാന്‍ഡ് പ്രതി ഷെമീറിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളെയെല്ലാം കൊലക്കുറ്റമടക്കമുള്ള ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും […]

error: Protected Content !!