സംസ്ഥാനത്ത് വ്യാഴം മുതൽ രാത്രികാല നിയന്ത്രണം, ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല,കടകള്‍ രാത്രി 10 ന് അടയ്ക്കണം
സംസ്ഥാനത്ത് ഒമൈക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഈ മാസം 30 മുതൽ ജനുവരി 2 വരെ രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തുന്നു.ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്.ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങൾ […]
