ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്‌നബാധിത ബൂത്തുകള്‍

  • 28th November 2020
  • 0 Comments

ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്‌നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയില്‍ 78 സെന്‍സിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്. നഗരത്തിലെ 16 പോലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 78 സെന്‍സിറ്റീവ് ബൂത്തുകള്‍. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലീസ് സ്റ്റേഷന്‍ ചേവായൂരും(12) ഗ്രാമ പരിധിയില്‍ നാദാപുരവുമാണ്(121). എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് സെന്‍സിറ്റീവ് ബൂത്തുകള്‍, […]

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

  • 25th November 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടര്‍മാരും ഉറപ്പുവരുത്തേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശിച്ചു. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പകരം പുനരുപയോഗ സാധ്യതയുള്ള പ്രകൃതി […]

ഇത്തവണ ജനവിധി തേടുന്നത് 5,985 സ്ഥാനാര്‍ത്ഥികള്‍

  • 25th November 2020
  • 0 Comments

ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 5,985 സ്ഥാനാര്‍ത്ഥികള്‍. 3,999 പേര്‍ പത്രിക പിന്‍വലിച്ചു. സൂക്ഷ്മപരിശോധനയില്‍ 115 സ്ഥാനാര്‍ത്ഥികളുടെ പത്രിക അസാധുവായി. പട്ടിക ജാതി വിഭാഗത്തില്‍ 284 പേരും പട്ടികജാതി വനിത വിഭാഗത്തില്‍ 162 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂന്നു പേരുമാണ് ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളുള്ളത്. 350 പേര്‍. ഇതില്‍ 173 പുരുഷന്മാരും 177 സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 102 പേരാണ് മത്സരിക്കുന്നത്. […]

തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് മാത്രം നടത്താം; ജില്ലാ കളക്ടര്‍

  • 23rd November 2020
  • 0 Comments

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാഥ, പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതിന് പെരുമാറ്റചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ വരണാധികാരിയുമായ എസ് സാംബശിവറാവു അറിയിച്ചു. യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള കോടതി നിര്‍ദ്ദേശങ്ങളും പാലിക്കണം. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ പൊതുയോഗം നടത്തരുത്. ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള […]

കുന്ദമംഗലത്ത് റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമെന്ന് എല്‍ ഡി എഫ്; കോടതിയില്‍ ചോദ്യം ചെയ്യും

  • 21st November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ ജിഷ ചോലക്കമണ്ണില്‍ (വാര്‍ഡ് 10), എം.പി അശോകന്‍ (വാര്‍ഡ് 13), പി ഖൗലത്ത് (വാര്‍ഡ് 14), ഷമീന വെള്ളക്കാട്ട് (വാര്‍ഡ് 16) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്നും അവരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്നുമുള്ള വോട്ടര്‍മാരുടെ പരാതി തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്ന് എല്‍ ഡി എഫ്. കുന്ദമംഗലം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചത്. ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് […]

ലഭ്യമായാല്‍ അടിയന്തിരമായി കോവിഡ് വാക്‌സിനടക്കം എത്തിക്കുമെന്ന വന്‍ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

  • 21st November 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും വാഗ്ദാനം ചെയ്ത് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അടിയന്തരമായി ജനങ്ങളിലെത്തിക്കും. പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും നഗരങ്ങള്‍ മാലിന്യമുക്തമാക്കുമെന്നുമാണ് വാഗ്ദാനം മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക പഠന സൗകര്യം, സ്ത്രീ ശാക്തീകരണം , പഞ്ചായത്തുകളില്‍ തര്‍ക്കപരിഹാരത്തിനായി ന്യായ കാര്യാലയങ്ങള്‍, വിശപ്പിനോട് വിട പദ്ധതി, തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളില്‍ സൗജന്യ വൈഫൈ തുടങ്ങിയവയാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കുമെന്ന് […]

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമം,സർക്കർ വിജഞാപനം പുറത്തിറക്കി

  • 20th November 2020
  • 0 Comments

കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. ഇത് സംബന്ധിച്ച സർക്കർ വിജഞാപനം പുറത്തിറക്കി. വൈകിട്ട് അഞ്ചു മുതൽ ആറുവരെയുള്ള ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡിലേക്ക് കൗലത്ത് അസ്ലം പത്രിക സമര്‍പ്പിച്ചു

  • 19th November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൗലത്ത് അസ്ലം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ രൂപ നാരായണനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കളായ അരിയിൽമൊയ്തീൻ ഹാജി, ഒ ഹുസ്സൈന്‍, കെപി കോയ, ടികെ സീനത്ത്, എപി സഫിയ, വിനോദ് പടനിലം, ഐ.മുഹമ്മദ് കോയ, എം.വി ബൈജു ,അമീൻ മലാക്കുയിൽ, അസ്ലം .പി, മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്ദമംഗലം ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം ധനീഷ് ലാല്‍ മത്സരിക്കും

  • 19th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കുന്ദമംഗലം ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ്സിന്റെ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ധനീഷ് ലാല്‍ മത്സരിക്കും. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ധനീഷ് ലാല്‍ മഹാത്മാ ബാലവേദിയിലൂടെയാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. യൂണിവേഴ്‌സിറ്റി സമരം, ബ്രൂവറി ഡിസ്റ്റലറി സമരം […]

കുന്ദമംഗലം ബ്ലോക്കിലെ വിവിധ ഡിവിഷനിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • 18th November 2020
  • 0 Comments

കുന്ദമംഗലം ബ്ലോക്കിലെ വിവിധ ഡിവിഷനിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചെറുവാടി – കെ.വി.സുഹറ, കുന്ദമംഗലം – അരിയില്‍ അലവി, കെട്ടാങ്ങല്‍ – മുംതസ് ഹമീദ്, കൊടിയത്തൂര്‍ -എം.കെ.നദീറ, കുരുവട്ടൂര്‍-ഇ.പി.ഗ്രീഷ്മ (സ്വതന്ത്ര), ഒടുമ്പ്ര -സി. മരക്കാര്‍ കുട്ടി. (കോഴിക്കോട് ബ്ലോക്ക്), പാലാഴി – എം.പി.ഹല്ലാദ്് (കോഴിക്കോട് ബ്ലോക്ക്) എന്നീ ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റികള്‍ നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കുന്ദമംഗലം […]

error: Protected Content !!