കുന്ദമംഗലം ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം ധനീഷ് ലാല്‍ മത്സരിക്കും

0
248

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കുന്ദമംഗലം ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ്സിന്റെ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ധനീഷ് ലാല്‍ മത്സരിക്കും.

കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ധനീഷ് ലാല്‍ മഹാത്മാ ബാലവേദിയിലൂടെയാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. യൂണിവേഴ്‌സിറ്റി സമരം, ബ്രൂവറി ഡിസ്റ്റലറി സമരം മുതലായവയില്‍ പങ്കെടുത്തതിന് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഭവന്‍സ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ധനീഷ് ലാല്‍ നിലവില്‍ നിയമ വിദ്യാര്‍ത്ഥിയാണ്.

കോണ്‍ഗ്രസ്സ് നേതാവായ മറുവാട്ട് മാധവന്റേയും സൗദിമിനിയുടേയും മകനാണ്. നിത്യയാണ് ഭാര്യ. ഏകമകള്‍ നിരാമിക.

LEAVE A REPLY

Please enter your comment!
Please enter your name here