ഉദ്ഘാടനമില്ല;ഗതാഗതത്തിനായി തുറന്ന് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ
ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതതിനായി തുറന്ന് നൽകി. കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണ് ഇത്. 2.71 കിലോമീറ്ററാണ് ഹൈവേയുടെ നീളം. ഗതാഗതക്കുരിക്ക് ഒഴിവാക്കാനാണ് ദേശീയപാത അതോറിറ്റി മേല്‍പ്പാലം തുറന്നത്. ഉദ്ഘാടനത്തിനായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാല്‍ ഹൈവേ തുറക്കുന്നത് നീണ്ടുപോവുകയായിരുന്നു. സർവീസ് റോഡിന്‍റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ മുകല്‍ കൂടിയുള്ള ഗതാഗതം സുഗമമാകണമെന്നും അതിനായാണ് പാത തുറന്ന് കൊടുത്തതെന്നും ദേശീയ പാത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്ഘാടനം പീന്നീട് ഉണ്ടാകുമെന്നും […]
