‘എന്തുതരം ഹര്‍ജിയാണിത്’ കാശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്ളില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഇത് ചൂണ്ടിക്കാട്ടി പരാതി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വലിയ വിമര്‍ശനമാണ് ഹര്‍ജിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചത്. നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നിരവധി പിഴവുകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. […]