കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രതിമയുടെ കൊലപാതകം; മുൻ ഡ്രൈവർ കസ്റ്റഡിയിൽ
കർണാടകയിലെ ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രതിമയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ കസ്റ്റഡിയിൽ. ഒരാഴ്ച മുൻപ് പിരിച്ചു വിട്ട ഡ്രൈവർ കിരൺ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് നൽകുന്ന സൂചന.മുന്‍ കാര്‍ഡ്രൈവറായിരുന്ന കിരണുമായി പ്രതിമയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പകരം പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു. കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് നിലവിലെ സൂചന. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് കഴിഞ്ഞദിവസം […]
