ജി20 ഉച്ചകോടി ആഗോള തലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തും; കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജി 20 യുടെ അധ്യക്ഷപദം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, പണപ്പെരുപ്പം തുടങ്ങിയ കാലം ആവശ്യപ്പെടുന്ന അടിയന്തര വിഷയങ്ങൾ ചർച്ചക്കെടുക്കുന്നത് പ്രശംസനീയമാണ്. ക്ഷേമവും സമാധാനവും നിലനിൽക്കുന്ന ലോകക്രമം രൂപപ്പെടാൻ ഈ ഉച്ചകോടി […]
