Kerala News

കോഴ ആരോപണം; സി കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയിഡ്

  • 9th August 2021
  • 0 Comments

കോഴ ആരോപണവുമായി ബന്ധപ്പെട്ട് സികെ ജാനുവിന്റെ വീട്ടില്‍ റെയിഡ്. ക്രൈംബ്രാഞ്ചാണ് റെയിഡ് നടത്തിയത്. പ്രധാനമായും സികെ ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണം സംഘം പരിശോധിച്ചത്. രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ തെളിവുകൾ നശിപ്പിച്ചതിന് കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെതിരേയും ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരേയുമാണ് കേസെടുക്കുക. കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഇവരോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇരുവരും നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് […]

Kerala News

കൊടകര കള്ളപ്പണക്കേസ്; കെ സുരേന്ദ്രനും മകനും സാക്ഷികൾ

  • 23rd July 2021
  • 0 Comments

കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് നിലവിൽ അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നത് .കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെ 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. […]

Kerala News

കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജറാകും

  • 11th July 2021
  • 0 Comments

കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. കുഴല്‍പ്പണ കേസ് വിവാദത്തില്‍ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്യലിനായി എത്തുന്നത്. നേരത്തെ ആറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും പാര്‍ട്ടി ഭാരവാഹി യോഗം നടക്കുന്നതിനാല്‍ സുരേന്ദ്രന്‍ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയില്ല. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച്‌ 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് […]

Kerala News

വിശ്വാസം നഷ്ടമായി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍ വിഭാഗം. പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്നും പരാജയത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും എതിര്‍വിഭാഗം യോഗത്തില്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രനെതിരെ ഉയര്‍ന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ വളര്‍ച്ച മുരടിച്ച അവസ്ഥയാണിപ്പോള്‍. അതില്‍ മാറ്റം വരണമെങ്കില്‍ നേതൃമാറ്റം വേണം. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നയാള്‍ നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ കേരളത്തില്‍ ബിജെപി മുന്നേറ്റം സാധ്യമാകൂ എന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളില്‍ ആളുകളുടെ […]

Kerala News

ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

  • 24th June 2021
  • 0 Comments

കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി. കെ ജാനു പറഞ്ഞു. ആരോപണങ്ങൾ തനിക്ക് നേരെയാണ്. താൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്തിപരമായി ചിലർ തേജോവധം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സി. കെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാകാമെന്നാണോ? സുരേന്ദ്രന്റേയും പ്രസീതയുടേയും ഫോൺ സംഭാഷണം സംബന്ധിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും സി. കെ ജാനു വ്യക്തമാക്കി. ആരോപണങ്ങൾ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും […]

Kerala News

ജാനുവിന് 25 ലക്ഷം കൂടി നല്‍കി, എത്ര പണം തരാനും സുരേന്ദ്രന്‍ തയ്യാറായിരുന്നു; വീണ്ടും വെളിപ്പെടുത്തലുകളുമായി പ്രസീത

  • 23rd June 2021
  • 0 Comments

എത്ര പണം ചോദിച്ചാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തരാന്‍ തയ്യാറായിരുന്നുവെന്നും ആദ്യം ലഭിച്ച പത്ത് ലക്ഷത്തിന് പുറമെ സി.കെ.ജാനുവിന് 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോടാണ് വെളിപ്പെടുത്തിയത്. തന്റേത് തന്നെയാണ് പുറത്തുവന്ന കെ.സുരേന്ദ്രനുമൊപ്പമുള്ള പുതിയ ഫോണ്‍ സംഭാഷണങ്ങളെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ […]

Kerala News

കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

  • 17th June 2021
  • 0 Comments

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി കെ ജാനുവിനെയും കേസി പ്രതിയാക്കിയിട്ടുണ്ട്. കൽപ്പറ്റ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍റെ മൊഴിയെടുക്കുകയായിരിക്കും ആദ്യം ചെയ്യുക. കേസില്‍ പോലീസ് പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടന്നിട്ടേയുള്ളൂ. കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതിന് ശേഷമാണ് അറസ്റ്റിലേക്ക് […]

Kerala News

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസ് ; കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

  • 16th June 2021
  • 0 Comments

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായി. ഐപിസി 171ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതിയുടെ ഉത്തരവ്. എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനു പണം വാങ്ങിയെന്ന് ആരോപിച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്തെത്തിയിരുന്നു. സംഭവത്തെ സാധൂകരിക്കുന്ന ശബ്ദസന്ദേശങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ […]

Kerala News

കേന്ദ്രസർക്കാരിനെതിരെ കേരള സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു ; കെ സുരേന്ദ്രൻ

  • 22nd April 2021
  • 0 Comments

കേന്ദ്രസർക്കാരിനെതിരെ കേരള സർക്കാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്സീൻ നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മാനദണ്ഡം തെറ്റിച്ചു എന്നും സുരേന്ദ്രൻ ആവർത്തിച്ചു.

Kerala News

മഞ്ചേശ്വരത്ത് ആശങ്ക;കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി

  • 7th April 2021
  • 0 Comments

മ​ഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു‍വെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി പറഞ്ഞു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ […]

error: Protected Content !!