kerala politics News

മോന്‍സന്റെ കയ്യില്‍നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങുന്നത് കണ്ടു; ഡ്രൈവർ അജിത്

  • 14th June 2023
  • 0 Comments

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കലിന്റെ കൈയിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്ന് ഡ്രൈവർ അജിത്. മോന്‍സന്റെ കയ്യില്‍നിന്നും പത്ത് ലക്ഷം രൂപയാണ് സുധാകരന്‍ വാങ്ങിയതെന്ന് അജിത് പറഞ്ഞു. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പിഎക്കെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അജിത് ആരോപിച്ചു. മോൻസൻ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാ‍ഞ്ചിനും ഇഡിക്കും […]

Kerala

മോൻസൻ മാവുങ്കൽ കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും: കെ.സുധാകരൻ

  • 13th June 2023
  • 0 Comments

മോൻസൻ മാവുങ്കൽ കേസിൽ ചോദ്യം ചെയ്യലിനു വിളിച്ചതിനു പിന്നാലെ നിയമനടപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.മുൻകൂർ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവിൽ ഉള്ളത്. സുധാകരനെതിരെ ക്രൈം ബ്രാഞ്ച് നിരത്തുന്നത് മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴിയാണ്. ക്രൈം ബ്രാഞ്ച് മൂന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. […]

Kerala News

മോൻസൻ മാവുങ്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്

  • 12th June 2023
  • 0 Comments

മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് അയച്ചത്. . മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് […]

Kerala

കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി സംപൂജ്യമാക്കി; കെ.സുധാകരന്‍

  • 11th June 2023
  • 0 Comments

180 രാജ്യങ്ങളില്‍ 161-ാം സ്ഥാനത്തേക്ക് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം നിലംപൊത്തിയെന്നു വിലപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംപൂജ്യമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമവേട്ടയാണ്. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെ.എസ്.യു നേതാക്കള്‍ക്കെതിരേയും അതു വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പോലീസ് നടപടി ശുദ്ധതോന്ന്യാസമാണ്.പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്റെതെന്നും സുധാകരന്‍ […]

Kerala News

ജനങ്ങൾ കണ്ട സിപിഎമ്മിന്റെ മുഖം മാറിയിരിക്കുകയാണ്, ക്രിമിനലുകളെ അവർ സംരക്ഷിക്കുന്നു: കെ സുധാകരൻ

കണ്ണൂർ: സി പി എം കള്ളൻമാരുടെയും കൊള്ളക്കാരുടെയും വർഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തോട്ടടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി പി എമ്മിന്റെ പൊതു നയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ പാർട്ടിയെന്ന പാർട്ടിയുടെ മുഖം മാറിയിരിക്കുകയാണ്. പ്രതീക്ഷയോടു കൂടി ജനങ്ങൾ കണ്ട സി പി എമ്മിന്റെ മുഖം മാറിയിരിക്കുകയാണ്. പാർട്ടി തകരുകയാണ്. എല്ലായിടത്തും ഇവർ സംരക്ഷിക്കുന്നത് […]

Kerala News

നട്ടെല്ലുണ്ടെങ്കിൽ റോഡ് ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം നടത്തൂ: കെ.സുധാകരൻ

കണ്ണൂർ∙ റോഡ് ക്യാമറാ ഇടപാടിൽ പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നട്ടെല്ലുണ്ടെങ്കിൽ റോഡ് ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സുധാകരൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘ഒറ്റക്കാര്യം. അത്ര നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് ഈ സർക്കാർ തയാറാകട്ടെ. അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം മാത്രമല്ലേ? നിങ്ങൾ തന്നെ ആലോചിച്ചിട്ടു പറയൂ. ഈ സർക്കാർ […]

Kerala

‘കർണാടക വിജയം കേരളത്തിലും മാതൃക, കമ്മ്യൂണിസത്തെ ചവറ്റുകുട്ടയിലെറിയണം: കെ സുധാകരൻ

കർണാടക വിജയം കേരളത്തിലെ കോൺഗ്രസിനും മാതൃകയെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് കെ സുധാകരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് “ജനാധിപത്യ”ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം എന്ന് അദ്ദേഹം പോസ്റ്റിലൂടെ ആഹ്വനം ചെയ്തു. പോസ്റ്റിന്റെ പൂർണരൂപം : എന്റെ പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട്…. കർണാടക വിജയം നമുക്ക് […]

Kerala News

കക്കുകളി വിവാദം; ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ

കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകൾക്ക് പിന്തുണയുമായി കെ സുധാകരൻ. കേരളത്തിൻറെ മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സമൂഹമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾക്ക് സർക്കാർ നൽകുന്നത് പുല്ലുവിലയാണെന്നും കെ സുധാകരൻ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഐഎമ്മും ബിജെപിയും നാടകം മുതലെടുക്കും. ഇക്കാര്യം അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കേരളത്തിൻറെ വിദ്യാഭ്യാസ – സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സന്ന്യാസ സമൂഹം .ഏറ്റവും പാവപ്പെട്ടവർക്ക് പോലും […]

Kerala

മുൻ മന്ത്രി കെ.സി.ജോസഫിനെ സുധാകരൻ പരസ്യമായി അപമാനിച്ചു; എതിർപ്പുമായി എ ഗ്രൂപ്പ് രംഗത്ത്

  • 16th April 2023
  • 0 Comments

തിരുവനന്തപുരം: ബിജെപി നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ മുൻമന്ത്രി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പരസ്യമായി അപമാനിച്ചതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നതെന്നിരിക്കെ ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സുധാകരൻ കെ.സി.ജോസഫിനെതിരെ പരാമർശം നടത്തിയത്. കെ.സി.ജോസഫിന്റെ കത്തിൽ ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘അപക്വമായിപ്പോയി’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.. […]

Kerala News

അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ: അനിൽ ആന്റണിക്കെതിരെ കെ.സുധാകരന്‍

  • 8th April 2023
  • 0 Comments

കോഴിക്കോട് ∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പറഞ്ഞു.എ.കെ.ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്. […]

error: Protected Content !!