Kerala News

മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധിയിൽ നടപടി സ്വീകരിക്കാൻ എം പി ഇ ടി മുഹമ്മദ് ബഷീർ കേന്ദ്രത്തിന് കത്തയച്ചു:

കോഴിക്കോട് : നിലവിലെ സാഹചര്യത്തിൽ മാധ്യമ മേഖലയ്ക്ക് ഏൽക്കുന്ന തിരിച്ചടികളിൽ പ്രതികരണവുമായി പൊന്നാനി എം പിയും മുസ്ലിം ലീഗ് നേതാവുമായ ഇ ടി മുഹമ്മദ് ബഷീർ. ജനാധിപത്യന്റെ തൂണായി പ്രവർത്തിക്കുന്ന ഫോർത്ത് എസ്റ്റേറ്റ് നില നിൽക്കേണ്ടത് ഈ നാടിൻറെ തന്നെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു‌. ഈ ആവിശ്യം ഉന്നയിച്ച് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് ചുമതലയുള്ള മന്ത്രിക്ക് കത്ത് നൽകിയെന്നും കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു. നേരത്തെ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ […]

Kerala Local

പിഎസ്എൻ കോളേജ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരം എം.സിബ്ഗത്തുള്ളയ്ക്ക്

കുന്ദമംഗലം : മികച്ച പത്രപ്രവർത്തനത്തിനുള്ള പിഎസ്എൻ കോളേജ് നൽകുന്ന ഉപഹാരം കുന്ദമംഗലത്തെ അറിയപ്പെടുന്ന മുതിർന്ന പത്രപ്രവർത്തകനും കുന്ദമംഗലം ന്യൂസിന്റെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളയ്ക്ക് സമർപ്പിച്ചു. പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം ചടങ്ങിലാണ് കുന്ദമംഗലം എംഎൽഎ പിടിഎ റഹിം ഉപഹാരം സമർപ്പിച്ചത്. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം വാർത്തയിലുടെ ജനങ്ങളിലേക്ക് എത്തിച്ചതാണ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരത്തിന് എം. സിബ്ഗത്തുള്ളയെ അർഹനാക്കിയത്. ചടങ്ങിൽ […]

Kerala News

താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല: വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിന്‍റെ അപകടത്തിനിടയായ സംഭവത്തിൽ കാറോടിച്ചത് വഫ ഫിറോസാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് വഫ പ്രതികരണവുമായി രംഗത്തെത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫിറോസിന്‍റെ ആരോപണം. എന്തിനാണ് താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ ഫിറോസ് പറഞ്ഞു. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നുവെന്ന് […]

Kerala

വിവാഹമോചനം തേടി വഫ ഫിറോസിന്റെ ഭർത്താവ്

മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണ ദിവസം ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ ഭര്‍ത്താവ് ഫിറോസ് വിവാഹമോചനം തേടി. വക്കീല്‍ നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അപകട ശേഷം ഭർത്താവും കുടുംബവും തനിക്കൊപ്പം ഉണ്ടെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മുൻപ് പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വഫ പറഞ്ഞെങ്കിലും ഇപ്പോൾ വഫയ്ക്ക് തന്നെ ആ വാക്കുകൾ തിരിച്ചടിയാവുകയാണ്. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വക്കീല്‍ […]

Kerala

വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദു ചെയ്യില്ല പകരം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദുചെയ്യില്ല. കേസിൽ തെളിവുകൾ നൽകാൻ പോലീസ് വൈകിയ സാഹചര്യത്തിൽ ഒറ്റപ്പെട്ട സംഭവമായതിനാല്‍ ലൈസെൻസ് റദ്ദുചെയ്യാൻ കഴിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. പകരം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് ആണ് വൈകിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് […]

Kerala

ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു.. വിട ബഷീർക്ക സഹപ്രവർത്തകർ എഴുതുന്നു

തിരുവനന്തപുരം: സഹപ്രവർത്തകന്റെ ഓർമ്മകളിൽ അനുഭവങ്ങളൾ പങ്കു വെച്ച് മാധ്യമ പ്രവർത്തകർ. പത്രപ്രവര്‍ത്തന മേഖലയിലെ സൗമ്യമുഖം, വലുപ്പ ചെറുപ്പമില്ലാതെ പെരുമാറുന്ന പത്രപ്രവര്‍ത്തകന്‍ ഇതൊക്കെയാണ് പ്രിയ ബഷീറിനെ കുറിച്ച് അവർക്കു പറയാനുള്ളത്. കലര്‍പ്പില്ലാതെ ചിരിച്ചും തമാശയും പറയുന്നവന്‍ . കെ.എം.ബി എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഇദ്ദേഹം പലരുടെയും ഇഷ്ട സുഹൃത്തതായിരുന്നു. അവരുടെ ഓർമ്മകളിൽ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ […]

Kerala

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: സിറാജ് പത്ര പ്രവർത്തകൻ ബഷീറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നവെന്നും ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സർക്കാർ ഉത്തരവാദിത്വം മറന്നു പോകരുത്. പ്രതിയെ സഹായിക്കുന്ന രീതിയിലുള്ള പോലീസ് നടപടികളെയും യൂണിയൻ വിമർശിച്ചു. രണ്ടു […]

error: Protected Content !!