Kerala kerala

ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല; ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ജോണ്‍ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ജോണ്‍ ബ്രിട്ടാസ് വഴിയാണ് നടന്നതെന്നും മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് ബ്രിട്ടാസ് എത്തിയത്. ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം കാണാന്‍ പോയിരുന്നു. […]

error: Protected Content !!